Home Maintenance is easy now – ജോലികൾ എല്ലാം ഇനി വളരെ എളുപ്പം!
നമ്മൾ എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നം ആണ് എത്ര രൂപ കൊടുത്താലും പ്ലംബിംഗ്, മരപ്പണി, എലെക്ട്രിക്കൽ വർക്ക്, പെയിന്റിംഗ്, വൃത്തിയാക്കൽ തുടങ്ങിയ അവിശ്യ ജോലികൾ ചെയ്യാൻ ആളെ കിട്ടാത്ത അവസ്ഥ. വീട്ടിലെ അറ്റകുറ്റ പണികളും പെട്ടന്ന് ഉണ്ടാകുന്ന ചെറിയ ജോലികളും ചെയ്യാൻ ആൾ ഇല്ല. പറയുന്ന സമയത്തിന് ഉള്ളിൽ ജോലികൾ ചെയ്ത് തീർക്കാത്തതും വലിയ പ്രശ്നം തന്നെ ആണ്. തിരക്കിട്ട ഈ ജീവിതരീതിയിൽ വീട്ടിലെ ഉപകരണങ്ങൾക്ക് പെട്ടന്ന് ഉണ്ടാകുന്ന തകരാറുകൾ അന്നത്തെ ദിവസത്തെ തന്നെ ഇല്ലാതാക്കും. ജോലിത്തിരക്കിനു ഇടയിൽ അടുക്കളയിലെ ഉപകരണങ്ങൾക്ക് കേട് സംഭവിച്ചാൽ, പെട്ടന്ന് അത് നന്നാകാൻ ഒരാളെ കിട്ടിയിരുന്നെങ്കിൽ എന്ന് ഓർത്തിട്ടില്ലേ?
ഒരു ആഘോഷമോ സൽക്കരമോ വരുമ്പോൾ വ്യതിയാക്കാനും മറ്റുമായി ഒരാളെ കിട്ടിയിരുന്നെങ്കിൽ എന്നതാണ് എല്ലാവരുടെയും മനസ്സിൽ ആദ്യം വരുന്ന കാര്യം. പെട്ടന്ന് പെട്ടന്ന് ഏത് ഒരു കാര്യവും ഭംഗിയായി ചെയ്ത് തീർക്കണം എന്നതാണ് എല്ലാവരുടെയും ആവിശ്യം അല്ലേ?..
നിങ്ങളുടെ ആവശ്യം ഏതും ആകട്ടെ മിസ്റ്റർ മൈന്റെനൻസ് നിങ്ങളെ സഹായിക്കുന്നതാണ്. ഒരു ഫോൺ വിളിയിലോ ഓൺലൈൻ ബുക്കിംഗ് വഴിയോ പരിചയ സമ്പന്നരായ ജോലിക്കാർ നിങ്ങളുടെ വീട്ടിൽ എത്തുന്നതാണ്. ഏറ്റവും ഉത്തരവാദിത്വത്തോടെ കൃത്യമായും സമയബന്ധിതമായു വർക്കുകൾ
ചെയ്തു തീർക്കുന്നതാണ്.
വീടിന്റെയോ ഓഫീസിന്റെയോ ചെറിയ ഭാഗമോ മുഴുവനായോ, ഒരു മുറിയായോ ഏത് രീതിയിൽ വേണമെങ്കിലും പെയിന്റ് ചെയ്യാൻ പരിചയ സമ്പന്നരായ ജോലിക്കാർ ആണ് ഉള്ളത്.
വീട്ടിലും ഓഫീസിലും ആവിശ്യമായി വരുന്ന തടി പണികളും,ഫാബ്രിക്കേഷൻ എലെക്ട്രിക്കൽ വർക്കുകളും പ്ലംബിംഗ് ജോലികളും ഏതും ആകട്ടെ അവ എല്ലാം കുറഞ്ഞ സമയത്തിനുള്ളിൽ കൃത്യമായും വൃത്തിയായും ചെയ്ത് നൽകുന്നതാണ്.
വീട്ടുപകരണങ്ങൾക്ക് പെട്ടന്ന് ഉണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാൻ, ഒരു ഫോൺ കോളിൽ ഞങ്ങളുടെ ജോലിക്കാർ എത്തുന്നതാണ്. എസി വർക്കുകളും സിസിടിവി വർക്കുകളും എല്ലാം വളരെ ഉത്തരവാദിയത്തോട് കൂടി ചെയ്യുന്നതാണ്.
മൈന്റെനൻസ് ജോലികൾക്കു ആളെകണ്ടെത്തുക ഇനി ഒരു തലവേദനയേ അല്ല.കുറഞ്ഞ ചിലവിൽ കൃതിയത്തോടും ഉത്തരവാദിത്തത്തോടും കൂടി ഏത് ഒരു ജോലികൾ തീർക്കാനായി ഞങ്ങളെ വിളിക്കുക.